നടുവത്തൂർ:നടുവത്തൂർ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ (നമ്പർ ഡി.3101, നടുവത്തൂർ, യു.പി.സ്കൂളിന് സമീപം) പുതിയ കെട്ടിടത്തിലെ ഓഫീസ് ഉദ്ഘാടനം 2026 ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ചടങ്ങിൽ ഓഫീസ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. കെ. പ്രവീൺകുമാർ നിർവഹിക്കും. ലോക്കർ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ ഫാത്തിമ തഹ്‌ലിയ നിർവഹിക്കുന്നതാണ്. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. ബാബു ചടങ്ങിന് അധ്യക്ഷത വഹിക്കും. സഹകരണ ബാങ്കിംഗ് രംഗത്ത് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓഫീസ് നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത്.സഹകരണ ഡിപ്പാർട്ട്മെന്റ ഉദോഗസ്ഥർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാർ,രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ എന്നിവർ സംസാരിക്കും ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
















