കീഴരിയൂർ:നമ്മുടെ കീഴൂരിയൂർ സൗഹൃദ കൂട്ടായ്മ ഹാളിൽ പൗൾട്രി കർഷക ഗ്രൂപ്പ് ലോക മുട്ട ദിനാചരണവും കർഷക സംഗമവും നടത്തി കോഴികോട് ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ യോഗം ഉദ്ഘാടനം ചെയ്തു . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരുവു നായ്ക്കളെ നിയന്ത്രിക്കണമെന്നും ,നാട്ടിലിറങ്ങിയ വന്യജീവികളെ നിയന്ത്രിക്കണമെന്നും വളർത്തു പക്ഷി മൃഗാതികൾ നഷ്ടപെട്ട കർഷകർ ക്ക് നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.പൗട്രീകർഷക ഗ്രൂപ്പ് സെക്രട്ടറി എം കുട്ട്യാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വേലായുധൻ കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.യം സുരേഷ് ബാബു,കുറുമയിൽ ബാബു കൊല്ലൻകണ്ടി വിജയൻ, തോട്ടത്തിൽ പോക്കർ, എന്നിവർ സംസാരിച്ചു.കലീൽ കിത്ത് സ്വാഗതവും ശ്രീജ കൊളോർക്കണ്ടി നന്ദിയും പറഞ്ഞു.