കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ 1,040 ഒഴിവുകള്‍; ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

On: October 11, 2026 11:57 AM
Follow Us:
പരസ്യം

കേരള സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറങ്ങി. ആകെ 1,040 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് നിയമനം നടക്കുന്നത്.

തസ്തികകളും ഒഴിവുകളും:

  1. ഡ്രൈവര്‍ (Driver): 385 ഒഴിവുകള്‍
  2. കണ്ടക്ടര്‍ (Conductor): 345 ഒഴിവുകള്‍
  3. ഡ്രൈവര്‍ കം കണ്ടക്ടര്‍ (Driver-cum-Conductor): 310 ഒഴിവുകള്‍

യോഗ്യതയും മറ്റ് വിവരങ്ങളും:

  • പ്രായപരിധി: 21 മുതല്‍ 55 വയസ്സ് വരെ.
  • ശമ്പളം: ദിവസവേതന വ്യവസ്ഥയില്‍ 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും.
  • അവസാന തീയതി: 2026 ഒക്ടോബർ 22, വൈകീട്ട് 5 മണി വരെ.
  • അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: cmd.kerala.gov.in (ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക).
Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!