ഗൾഫ് രാജ്യങ്ങളിൽ ജോലി തേടുന്നവരാണോ? എങ്കിൽ ഇതാ നിങ്ങൾക്ക് മികച്ച അവസരം. നഴ്സിംഗ് തസ്തികയിലാണ് ഒഴിവ്. 50 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയായിരിക്കും നിയമനം നടക്കുക. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
ബിഎസ്സി നഴ്‌സിംഗ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയും എം എച്ച് /ഡി എച്ച് എ / എസ് എച്ച് എ ലൈസൻസുമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. ഡാറ്റാഫ്ലോ പൂർത്തിയാക്കിയവർക്കും അല്ലെങ്കിൽ ഡാറ്റാഫ്ലോ നടപടികൾ പുരോഗമിക്കുന്നവർക്കും മാത്രമേ അപേര്ഷിക്കാൻ സാധിക്കുകയുള്ളൂ. ആശുപത്രികളിലോ ക്ലിനിക്കുകളിലോ ഹോംകെയർ മേഖലകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
5 അടി ഉയരം ഉണ്ടായിരിക്കണം. ബിഎംഐയും കൃത്യമായിരിക്കണം. സ്ത്രീകൾക്ക് മാത്രമായിരിക്കും അപേക്ഷിക്കാനാകുക. ഇംഗ്ലീഷിൽ നന്നായി ആശയവിനിമയം നടത്താൻ അറിയുന്നവരായിരിക്കണം. ട്രക്കിയോസ്റ്റമി കെയർ ), കത്തീറ്റർ കെയർ, ബെഡ്സ്റ്റോർ പ്രിവെൻഷൻ ട്രീറ്റ്മെൻ്റ് എന്നിവ അറിഞ്ഞിരിക്കണം. എൻജിടി അല്ലെങ്കിൽ പിഇജി വഴിയുള്ള എൻടെറൽ ഫീഡിംഗിൽ അറിവ് വേണം.
മെഡിക്കൽ ഇൻഷുറൻസ് അനുവദിക്കും
കരാറിൻ്റെ ആദ്യ വർഷ കാലാവധിയിൽ ഇൻ ഹൌസ് ജിപി കണ്‍സൾട്ടേഷൻ സൌജന്യമായിരിക്കും. ലാബ് പരിശോധനകൾക്കും മരുന്നുകൾക്കും മാത്രം പണം അടക്കേണ്ടി വരും. മെഡിക്കൽ ഇൻഷുറൻസ് സൌജന്യമായിരിക്കും (ബേസിക് പ്ലാൻ)
എൻഎം നഴ്സുമാർക്ക് മാസം 4000 എഇഡിയാണ് ( ഇന്നത്തെ വിനിമയ നിരക്കിൽ 1 ലക്ഷം വരെ) ശമ്പളമായി ലഭിക്കുക. ബി.എസ്.സി നഴ്സുമാർക്ക് 4500 ( ഏകദേശം 1.15 ലക്ഷം ഇന്ത്യൻ രൂപ) എഇഡിയും. വിസ കമ്പനി അനുവദിക്കും. താമസം സൌജന്യമായിരിക്കും. യൂട്ടിലിറ്റി ബില്ലുകൾ നൽകേണ്ടി വരും. പിക്കപ്പു ഡ്രോപ്പും കമ്പനി നൽകും. അഭിമുഖം ഓണ്‍ലൈനായിട്ടായിരിക്കും സംഘടിപ്പിക്കുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 15 ആണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://odepc.kerala.gov.in/job/free-recruitment-of-assistant-nurse-to-uae-homecare/2026-11-15%2000:00:00

















