മേലടി ഉപജില്ലാ സ്കൂൾ കലോത്സവം അരങ്ങേറുന്ന ജി എച്ച് എസ് എസ് ആവള കുട്ടോത്തിൽ ഉദ്ഘാടനദിനമായ ഇന്നലെ ശ്രീ.ഷാജി കീഴരിയൂർ രചിച്ച് ശ്രീ.എം എസ് ദിലീപ് സംഗീത സംവിധാനം നിർവഹിച്ച് ആലാപനം നടത്തിയ അവതരണ ഗാനo രചന വൈഭവം കൊണ്ടും സംഗീതം കൊണ്ടും മികച്ചു നിന്നു. ആവളയുടെ പാരമ്പര്യവും കാർഷിക കലാസംസ്‌ക്കാരിക പൈതൃകവും വിളിച്ചോതിയ രചനയിൽ നൃത്തച്ചുവടുകളുമായി ആവളയിലെ വിദ്യാർത്ഥിനികളും, MPTA അംഗങ്ങളും, പൂർവ വിദ്യാർത്ഥികളും ചേർന്നപ്പോൾ അവതരണ സംഗീത നൃത്ത പരിപാടി കലോത്സവത്തിൻ്റെ ഉദ്ഘാടന ദിവസം മികവുറ്റതാക്കി മാറ്റി