കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ബാലകലോത്സവം നടുവത്തൂർ യു.പി സ്ക്കൂളിൽ.

On: October 28, 2026 2:07 PM
Follow Us:
പരസ്യം

കീഴരിയൂർ. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് എൽ.പി വിഭാഗം വിദ്യാർത്ഥികളുടെ ബാലകലോത്സവവുംഅറബിക്ക് കലോത്സവവും – ഉദ്ധർഷം 26 – ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പാറക്കീൽ അശോകൻ അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ നിർമല , പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സവിത വി.പി പഞ്ചായത്ത് മെമ്പർമാരായ രജിത കടവത്ത് വളപ്പിൽ കുഞ്ഞബ്ദുള്ള തേറമ്പത്ത്, പി.ഇ.സി കൺവീനർ സുഗന്ധി ടി.പി, പി.ടി എ പ്രസിഡണ്ട് ജയേഷ് പോത്തിലാട്ട് എന്നിവർ ആശംസ പ്രസംഗം നടത്തി. നടുവത്തൂർ യു.പി സ്ക്കൂൾ ഹെഡ് മിസ്റ്റ്ട്രസ് പി സറീന ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ചൈത്ര എൻ.സ് നന്ദിയും രേഖപ്പെടുത്തി. എൽ.പി വിഭാഗത്തിലെ ഇരുന്നോറോളം വിദ്യാർത്ഥികൾ രണ്ടു ദിവസമായി മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകുനേരം നടക്കുന്ന സമാപനചടങ്ങിൽ വെച്ച് വിജയികൾക്കുള്ള ട്രോഫികൾ ജില്ലാ പഞ്ചായത്ത് മെമ്പർ ലത.കെ പൊറ്റയിൽ സമ്മാനിക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!