എക്സൈസ് കലോത്സവമേള: മത്സരിച്ച ഒമ്പത് ഇനങ്ങളിലും സമ്മാനം വാരിക്കൂട്ടി ഷൈനി ബി.എൻ കലോത്സവമേളയിൽ തിളങ്ങി ഷൈനി ബി.എൻ; മൂന്ന് ഒന്നാം സ്ഥാനങ്ങൾ ഉൾപ്പെടെ ഒമ്പത് നേട്ടങ്ങൾ സംസ്ഥാന എക്സൈസ് കലോത്സവമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനം നേടി ശ്രീമതി ഷൈനി ബി.എൻ ശ്രദ്ധേയ നേട്ടം കൈവരിച്ചു. 22-ാമത് സംസ്ഥാന എക്സൈസ് കലോത്സവമേളയിലാണ് മത്സരിച്ച ഒമ്പത് ഇനങ്ങളിലും അവർ വിജയം സ്വന്തമാക്കിയത്. ലോംഗ് ജമ്പ് (Long Jump), 4×100 റിലേ (4×100 Relay), 400 മീറ്റർ ഓട്ടം (400mtr Race) എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും. 200 മീറ്റർ ഓട്ടം (200mtr Race), 100 മീറ്റർ ഓട്ടം (100mtr Race) എന്നിവയിൽ രണ്ടാം സ്ഥാനം നേടി. ബാഡ്മിന്റൺ ഡബിൾസിൽ (Badminton Doubles) റണ്ണർ അപ്പായി. മോണോ ആക്ട് (Monoact), സ്കിറ്റ് (Skit), അവയർനസ് ക്ലാസ് (Awareness Class) എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. കായിക ഇനങ്ങളിലും കലാ-ബോധവൽക്കരണ ഇനങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച ഷൈനി ബി.എൻ കീഴരിയൂരിന് അഭിനന്ദനങ്ങൾ നേരുകയാണ് നാട്ടുകാരും സഹപ്രവർത്തകരും.