കൈപ്പുറത്ത് കണ്ണൻ അനസ്മരണം

On: October 13, 2026 11:07 AM
Follow Us:
പരസ്യം

കീഴരിയൂർ: കോൺഗ്രസ് നേതാവും കീഴരിയൂർ സർവീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടുമായിരുന്ന കൈപ്പുറത്ത് കണ്ണന്റെ എട്ടാം ചരമവാർഷിക ദിനം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഛായാപടത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം അനുസ്മരണ യോഗം നടന്നു. DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ശശി കല്ലട അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ , ഒ.കെ കുമാരൻ , ശശി പാറോളി , ജി.പി പ്രീജിത്ത് , പാറക്കീൽ അശോകൻ ,വിജയൻ കൊല്ലങ്കണ്ടി, പി.കെ ഗോവിന്ദൻ , കെ.പി സ്വപ്നകുമാർ ,ടി.എം പ്രജേഷ് മനു, കുറ്റിഒയത്തിൽ ഗോപാലൻ, ദാമോദരൻ മണന്തല സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!