സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശം

On: July 19, 2026 12:36 PM
Follow Us:
പരസ്യം

തിരുവനന്തപുരം: ഫുട്ബോൾ പ്രേമികളായ വിദ്യാർത്ഥികളുടെ നിരന്തരമായ അഭ്യർത്ഥനകൾ പരിഗണിച്ച് സംസ്ഥാനത്ത് നാളെ (തിങ്കളാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ പുലർച്ചെ നടക്കുന്ന ഫിഫ ലോകകപ്പ് (FIFA World Cup 2026) ഫൈനൽ മത്സരം തത്സമയം കാണുന്നതിനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി.

ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഉറക്കമിളപ്പും യാത്രാക്ലേശവും കണക്കിലെടുത്താണ് ഈ ആശ്വാസ നടപടി. എന്നാൽ, നാളെ നടത്താൻ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവ്വകലാശാല/ബോർഡ് പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!