കൈൻഡ് ചായ സംഘാടകസമിതി രൂപീകരണം ഇന്ന് വൈകീട്ട് നാലു മണിക്ക് നടക്കും കീഴരിയൂരിൻ്റെ പാലിയേറ്റീവ് രംഗത്ത് മുദ്ര പതിപ്പിച്ച കൈൻഡിന് പ്രവർത്തന മൂലധനം സമാഹരിക്കുന്നതിന് വേണ്ടി ജനുവരി 8 ന് നടക്കുന്ന ചായ പണം പയറ്റ് സംഘടിപ്പിക്കുന്നതിന് ജനകീയ സംഘാടക സമിതി രൂപീകരണം കൈൻഡ് പാലിയേറ്റീവ് ബിൽഡിംഗിൽ നടക്കും . കിടപ്പു രോഗികൾക്ക് അന്തസ്സുറ്റ പരിചരണം നൽകാൻ മാസം ഏകദേശം ഒരുലക്ഷത്തി മുപ്പതിനായിരം ചിലവുവരുന്ന ഈ സ്ഥാപനത്തിന് കൈത്താങ്ങാകാൻ വേണ്ടിയാണ് ഒരു ഗ്രാമ ജനത ഒത്തുചേരുന്നത്. ജനപ്രതിനിധികൾ പൗരപ്രമുഖർ , മുതലായവർ സംബന്ധിക്കും. നാട്ടുകാരെല്ലാം പങ്കെടുക്കണമെന്ന് കൈൻഡ് ഫൗ ണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു