കണ്ണോത്ത് യു.പി സ്കൂളിൽ വേവ്സ് 0.2 പദ്ധതി തുടക്കമായി

On: October 23, 2026 11:04 AM
Follow Us:
പരസ്യം

കണ്ണോത്ത് യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി പി.ടി.എയുടേയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വേവ്സ് 0.2 പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓൾഗ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് അധ്യക്ഷനായി.മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പ്രേമചന്ദ്രൻ പദ്ധതി രേഖ പ്രകാശനം ചെയ്തു. സി.ബിജു പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ നിർമ്മല,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ നിഷാഗ ഇല്ലത്ത്,സവിത വലിയ പറമ്പത്ത്,ഗ്രാമപഞ്ചായത്ത് മെമ്പർ തേറമ്പത്ത് കുഞ്ഞബ്ദുള്ള,എം.പി.ടി.എ പ്രസിഡണ്ട് ശിൽപ രാഗേഷ്, മുൻ പ്രധാനാധ്യാപകരായ ടി.കുഞ്ഞിരാമൻ, കെ.സുരേഷ് ബാബു,പൂർവ വിദ്യാർത്ഥി പ്രതിനിധി കെ.എം സുരേഷ് ബാബു,എം.ജി ബൽരാജ്,എം.സുരേഷ്,കെ.പ്രഭാകരക്കുറുപ്പ്,ദിയ ഫാത്തിമ,ടി.കെ മോളി എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക എ.ശ്രീജ സ്വാഗതവും സി.കെ സ്വപ്ന നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!