ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ വീണ്ടെടുക്കണം.രാജേഷ് കീഴരിയൂർ .

On: October 2, 2026 12:04 PM
Follow Us:
പരസ്യം

കീഴരിയൂർ:ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ വെറും ഇന്ത്യയായിരുന്നില്ലെന്നും ജനാധിപത്യവും മതേതരത്വവും പുലരുന്ന, മനുഷ്യർ തമ്മിൽ സ്നേഹവും സഹകരണവും പുലർത്തുന്ന, ദുർബലർക്ക് സംരക്ഷണം ലഭിക്കുന്ന, ശുചിത്വവും സമത്വവും നിലനിൽക്കുന്ന ഒരു ഇന്ത്യയായിരുന്നു എന്നും അത് വീണ്ടെടുക്കുകയെന്നത് ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രവർത്തകരുടെ കടമയാണെന്നും ജില്ലാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിസംഘടിപ്പിച്ച ഗാന്ധി സ്മ്യതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.കെ ദാസൻ , ചുക്കോത്ത് ബാലൻ നായർ, പഞ്ചായത്ത് മെമ്പർ പാറക്കീൽ അശോകൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ, യു.ഡി എഫ് കൺവീനർ ഒ.കെ കുമാരൻ , പി.കെ ഗോവിന്ദൻ , എൻ ടി ശിവാനന്ദൻ , വിശ്വൻ കൊളപ്പേരി,കല്ലട ശശി, ഇ എം മനോജൻ വിജയൻകെ.കെ, പി.എം അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!