ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികം: കീഴരിയൂരിൽ വിവിധ പരിപാടികളോടെ ആചരിക്കും

On: July 28, 2026 10:58 PM
Follow Us:
പരസ്യം

കീഴരിയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിക്കും. ജൂലൈ 18-ന് കീഴരിയൂരിലെ എല്ലാ ബൂത്ത് കമ്മിറ്റികളിലും പുഷ്പാർച്ചന നടന്നു.

25-ന് നമ്പ്ര ത്ത്‌ കരയിൽ വി. ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

30-ന് വൈകുന്നേരം 4 മണിക്ക് ബോബ് കേസ് സ്മാരക ഹാളിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!