കണ്ണോത്ത് യു.പി സ്‌കൂളിൽ എസ്. ജാനകിക്ക് ആദരമർപ്പിച്ച് ‘കിളിയേ കിളിയേ’ ഗാനാഞ്ജലി

On: July 22, 2026 12:47 PM
Follow Us:
പരസ്യം

കീഴരിയൂർ: കണ്ണോത്ത് യു.പി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച ഗാനകോകിലം എസ്. ജാനകിയുടെ സ്മരണാർത്ഥം ‘കിളിയേ കിളിയേ’ എന്ന പേരിൽ ഗാനാഞ്ജലിയും അനുശോചന യോഗവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഗായിക ലീഹ ഷാജി നിർവ്വഹിച്ചു.

സീനിയർ അസിസ്റ്റന്റ് സി. ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗായിക സുജിത സ്രാമ്പിക്കുനി, സി.കെ. സ്വപ്ന, ബി. ഡലീഷ് എന്നിവർ എസ്. ജാനകിയുടെ സംഗീത സംഭാവനകളെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് അതിഥികളും രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ ആലപിച്ചു.

ചടങ്ങിൽ കെ. അബ്ദുറഹ്‌മാൻ സ്വാഗതവും ടി.കെ. മോളി നന്ദിയും രേഖപ്പെടുത്തി.

വീഡിയോ കാണാം

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!