കണ്ണോത്ത് യു.പി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭി മുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വിപുലമായി ആചരിച്ചു.നാടക പ്രവർത്തകൻ എടത്തിൽ രവി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ ശ്രീജ അധ്യക്ഷയായി. ടി.കെ മോളി, കെ. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് നോവൽ,കഥാ ഭാഗങ്ങൾ അവതരിപ്പിച്ചു.സി.ബിജു സ്വാഗതവും ഷുഹൈബ് പി.സി നന്ദിയും പറഞ്ഞു.



















