ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ & കെജിയിൽ ആവേശമായി വേൾഡ് കപ്പ് ആഘോഷവും ജേഴ്സി ദിനവുംനടുവത്തൂർ — ജൂൺ 30 — ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ & കെജി കാമ്പസിൽ കുട്ടികൾക്കായി വേൾഡ് കപ്പ് ആഘോഷവും ജേഴ്സി ദിനവും സംഘടിപ്പിച്ചു. പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്ബുകളുടെയും രാജ്യങ്ങളുടെയും ജേഴ്സികളണിഞ്ഞാണ് കൊച്ചുകൂട്ടുകാർ പരിപാടിയിൽ പങ്കെടുത്തത്.അർജന്റീനയിലെ ‘അർജന്റീനോസ് ജൂനിയേഴ്സ്’ ഇൻസ്ട്രക്ടർമാരുടെ കോച്ചിംഗ് വർക്ക്‌ഷോപ്പിൽ പങ്കെടുത്ത, ഗ്രാസ്‌റൂട്ട്സ് പ്രീമിയർ സ്കിൽ യോഗ്യതയുള്ള AIFF ലൈസൻസ്ഡ് കോച്ച് വിപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കായിക മത്സരങ്ങൾ നടന്നത്.വർണ്ണാഭമായ പരേഡ്, ജേഴ്സി ഷോക്കേസ്, കുട്ടികൾക്കായുള്ള പ്രത്യേക പെനാൽറ്റി ഷൂട്ടൗട്ടുകൾ, മിനി സ്പോർട്സ് ആക്ടിവിറ്റികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ കായികക്ഷമതയും ഒത്തൊരുമയും വളർത്താൻ ഈ ദിനം സഹായിച്ചതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് www.tinytotclub.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.