ലഹരിക്കെതിരെ 1 മില്യൺ തൂഫാൻ ഗോളുകളുകളുമായി കണ്ണോത്ത് യു.പി സ്കൂൾ

On: June 27, 2026 3:46 AM
Follow Us:
പരസ്യം

കീഴരിയൂർ: ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 1 മില്യൺ തൂഫാൻ ഗോൾ പരിപാടി കണ്ണോത്ത് യു.പി സ്കൂളിൽ നടന്നു. ദേശീയ വനിതാ ഫുട്ബോൾ താരം കൃഷ്ണപ്രിയ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ.ശ്രീജ അധ്യക്ഷയായി. സി.കെ സ്വപ്ന,കെ.അബ്ദുറഹ്‌മാൻ,ബി.ഡലീഷ്,പി.സി ഷുഹൈബ് എന്നിവർ സംസാരിച്ചു. സി.ബിജു സ്വാഗതവും ജിഷ്ണുബാൽ ജി നന്ദിയും പറഞ്ഞു. രാവിലെ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം എന്നിവയും നടന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!