കണ്ണോത്ത് യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ പി.ടി.എ ജനറൽ ബോഡിയും സ്കൂളിലെ എൽ.എസ്.എസ്,യു.എസ്.എസ് വിജയികൾ,എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും മേപ്പയ്യൂർ സലഫി ഐ.ടി.ഇ പ്രിൻസിപ്പൽ അജയ് ആവള ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡണ്ട് കെ.കെ അബ്ദുൽ സത്താർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എ.ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സവിത വലിയ പറമ്പത്ത് ഉന്നത വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തി.എം.പി.ടി.എ ചെയർപേഴ്സൺ ശിൽപ മാപ്രകുന്നുമ്മൽ, ടി.കെ രജിത്ത് മാസ്റ്റർ, കെ.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. സി.ബിജു സ്വാഗതവും സി.കെ സ്വപ്ന നന്ദിയും പറഞ്ഞു.

പി.ടി.എ ഭാരവാഹികൾ
പ്രകാശൻ കണ്ണോത്ത് (പ്രസിഡണ്ട്),എം.ജറീഷ്,കെ.കെ അബ്ദുൽ സത്താർ(വൈസ് പ്രസിഡണ്ട്),എ.ശ്രീജ (സെക്രട്ടറി),സി.ബിജു(ജോ.സെക്രട്ടറി)

















