കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (NCL) വിവിധ വിഭാഗങ്ങളിലായി 1607 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ്, ഡിപ്ലോമ, ട്രേഡ് (ITI), പാരാമെഡിക്കൽ എന്നീ വിഭാഗങ്ങളിലാണ് ട്രെയിനി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
| വിവിരങ്ങൾ | വിശദാംശങ്ങൾ |
| ആകെ ഒഴിവുകൾ | 1,607 തസ്തികകൾ |
| അപേക്ഷ ആരംഭിക്കുന്ന തീയതി | 2026 ജൂൺ 01 |
| അപേക്ഷിക്കാനുള്ള അവസാന തീയതി | 2026 ജൂൺ 15 |
| പ്രതിമാസ സ്റ്റൈപ്പൻഡ് | ₹9,600 മുതൽ ₹13,700 വരെ |
ഒഴിവുകളും യോഗ്യതയും:
- ട്രേഡ് അപ്രന്റീസ് (ITI): ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ തുടങ്ങിയ ട്രേഡുകളിൽ ഐ.ടി.ഐ പാസ്സായവർക്ക് അപേക്ഷിക്കാം.
- ഗ്രാജുവേറ്റ് / ഡിപ്ലോമ അപ്രന്റീസ്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, മൈനിംഗ്, ഇലക്ട്രോണിക്സ് എന്നിവയിൽ എൻജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അവസരം.
- പാരാമെഡിക്കൽ അപ്രന്റീസ്: നഴ്സിംഗ്, ഫാർമസി തുടങ്ങിയ മേഖലകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് രീതി:
ഈ തസ്തികകളിലേക്ക് പ്രത്യേകം പരീക്ഷകളോ അഭിമുഖങ്ങളോ ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾക്ക് അതത് യോഗ്യതാ പരീക്ഷകളിൽ (ITI/Diploma/Degree) ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റ് വഴിയാണ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് യോഗ്യത നേടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടായിരിക്കും.
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജൂൺ 15-ന് മുൻപായി നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപായി വിജ്ഞാപനത്തിലെ പ്രായപരിധി, മറ്റ് നിർദ്ദേശങ്ങൾ എന്നിവ കൃത്യമായി വായിച്ചു മനസ്സിലാക്കുക.
















