കാൽപന്തുകളിയുടെ ലോകാരവമുയരുമ്പോൾ ഗ്രാമങ്ങളിലേക്കും ലോക മിറങ്ങുന്നു

On: May 30, 2026 10:44 PM
Follow Us:
പരസ്യം

ലോകകപ്പിൻ്റെ ആവേശം ലോകമെങ്ങും പരക്കുമ്പോൾ നമ്മുടെ കൊച്ചു കീഴരിയൂർ ഗ്രാമവും ലോകകപ്പാവേശത്തിലാണ്. ഓരോ കവലകളിലും നിരത്തിലും കളി മൈതാനങ്ങളിലും ഓരോ കളി രാജ്യത്തിൻ്റെയും കളിക്കാരുടെയും ഫ്ലക്സുകളും കൊടികളും ഉയർന്നു കൊണ്ടിരിക്കുന്നു. കേരളത്തിൻ്റെ ആരാധകരുടെ ആവേശം അത് ബ്രസീലിലും അർജൻ്റീനയിലും വരെ എത്തിചേർന്നിട്ടുണ്ട്. കളിക്കാരുടെ ഗുണങ്ങളും ടീമിൻ്റെ വിജയ സാധ്യതകളും ചേർത്ത് കൂട്ടം ചേർന്ന് വാഗ്വാദങ്ങളും പീടിക തിണ്ണകളിലെ ചൂടായ ചർച്ചകളും മുളപൊട്ടുന്നു . ആരു ജയിച്ചാലും ലോകത്തിൻ്റെ തന്നെ മതമായി ഫുട്ബോൾ മാറുന്ന മനോഹര കാഴ്ച്ചക്ക് ഈ ജൂൺ 11 മുതൽ അമേരിക്ക ,മെക്സിക്കോ കാനഡ എന്നീ രാജ്യങ്ങളിൽ അരങ്ങേറുകയാണ്. അതിനൊപ്പം ഓരോ ഗ്രാമത്തിലെ കവല കളിലും നിരത്തുകളിലും ആവേശത്തിൻ്റെ ഓരോ രാജ്യങ്ങൾ ഉയർന്നു വരും ചിത്രത്തിൽ കീഴരിയൂർ പട്ടാമ്പുറത്ത് താഴ അകലാ പുഴയിൽ ഉയർത്തിയ ആരാധകരുടെ രാജ്യങ്ങളുടെ കൊടികളും നിറമണിഞ്ഞ കൽവർട്ടുകളും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!