ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അണിനിരക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. അരിക്കുളം ഗ്രാമപഞ്ചായത്തിലെ – ATMO -സ്പോർട്സ് സെന്റർ കുരുടി വീട് മുക്കിൽ വെച്ച് ജൂൺ 29ന് തിങ്കളാഴ്ച വൈകിട്ട് ആറുമണി മുതലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഭരണരംഗത്തെ തിരക്കുകൾ മാറ്റിവെച്ച് കായികരംഗത്തെ ഒത്തൊരുമയും സൗഹൃദവും വിളിച്ചോതുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരം ഒരു വേദിയൊരുക്കുന്നത് .ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അരിക്കുളം,മൂടാടി , അത്തോളി ,ചെങ്ങോട്ടുകാവ് ,ചേമഞ്ചേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . 29ന് വൈകിട്ട് ആറുമണിക്ക് ജില്ലാ പോലീസ് മേധാവി മെറിൻജോസഫ് ഐപിഎസ് മത്സരം ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് അധ്യക്ഷത വഹിക്കും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കുന്നു. കായിക പ്രേമികളെ അണിനിരത്തി പ്രത്യേക ഐക്യദാർ പ്രകടനം (റോഡ് ഷോ) വൈകിട്ട് 5 30ന് കാരയാട് ബാങ്ക് പരിസരത്തു നിന്നും ആരംഭിക്കും . നാടിന്റെ കായിക കൂട്ടായ്മയുടെ പ്രതീകമായി മാറുന്ന ഈ സൗഹൃദ മത്സരം കാണാനും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിക്കുന്നു. വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് , വൈസ് പ്രസിഡണ്ട് അനുഷ പിവി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബിത,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സന്തോഷ് കുന്നുമ്മൽ ശ്രീലത പി എം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു