വാട്ടർ അതോറിറ്റിയിൽ വീണ്ടും അവസരം; നാട്ടിൽ സ്ഥിര ജോലി നേടാം; ജനുവരി 14 വരെ അപേക്ഷിക്കാം

On: December 24, 2025 11:25 AM
Follow Us:
പരസ്യം

കേരള ജല അതോറിറ്റി പുതുതായി ഡ്രാഫ്റ്റ്‌സ്മാൻ നിയമനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്. ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കേരള പി.എസ്.സിക്ക് കീഴിൽ നടക്കുന്ന സ്ഥിര നിയമനമാണിത്. താൽപര്യമുള്ളവർ ഒഫീഷ്യൽ ലിങ്ക് മുഖേന അപേക്ഷ നൽകണം. 

തസ്തികയും ഒഴിവുകളും

കേരള ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II. ആകെ ഒഴിവുകൾ 01.

Name of firm Kerala Water Authority
Name of Post Draftsman Gr. II
CATEGORY NO548/2025
Last Date of Application 14-01-2026

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതൽ 83,000 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായ പരിധി 

18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം.

ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007 നുമിടയിൽ ജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത

നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ നിന്നും രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം ലഭിച്ച ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/മെക്കാനിക്കൽ) ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അല്ലെങ്കിൽ രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം കേരള സർക്കാർ നൽകുന്ന സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.

പ്രൊബേഷൻ
 
കേരള വാട്ടർ അതോറിറ്റിയിലെ വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ്
ബാധകമാണ്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                      

വിജ്ഞാപനം:  CLICK 

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!