സമയം തീരുന്നു; സിവിൽ എക്സെെസ് ഓഫീസർ റിക്രൂട്ട്മെന്‍റ്; അപേക്ഷ നവംബർ 19ന് അവസാനിക്കും

On: November 5, 2025 11:16 AM
Follow Us:
പരസ്യം

കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റിൽ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ തസ്തികയിലേക്ക് കേരള പി.എസ്.സി റിക്രൂട്ട്‌മെന്റ് വിളിച്ചു. കേരളത്തിലുടനീളം 14 ജില്ലകളിലുമായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. പുരുഷ ഉദ്യോഗാർഥികൾക്ക് മാത്രമായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപര്യമുള്ളവർ പിഎസ് സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. 

 തസ്തികസിവിൽ എക്‌സൈസ് ഓഫീസർ (ഡ്രൈവർ)
സ്ഥാപനംകേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റ
അവസാന തീയതി നവംബർ 19
അപേക്ഷിക്കേണ്ട രീതി Online
കാറ്റഗറി നമ്പർ 386/2025


തസ്തികയും ഒഴിവുകളും

എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ റിക്രൂട്ട്‌മെന്റ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ‌ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവ് വന്നിട്ടുണ്ട്. ഓരോ ജില്ലകളിലും പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുക.

പ്രായപരിധി

21നും 39നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 

അതായത് ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം.

പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പൊതു വ്യവസ്ഥകളിലെ ഭാഗം  പ്രകാരം നിയമാനുസൃത വയസിളവുണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ് കവിയാൻ പാടില്ല.

യോ​ഗ്യത

എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.

ഹെവി ഗുഡ്സ് & ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് 3 വർഷമായി നിലവിലുള്ള സാധുവായ ഡ്രൈ വിംഗ് ലൈസൻസും ഡ്രൈ വേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.

ഹെവി ഗുഡ്സ് & ഹെവി പാസഞ്ചർ വാഹനങ്ങൾ ഓടിക്കാനുളള കഴിവ്. ഇതിനായി ഡ്രെെവിങ് ടെസ്റ്റ് ഉണ്ടായിരിക്കും. 

ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും അപേക്ഷിക്കുവാൻ അർഹരല്ല.

ശാരീരിക യോഗ്യതകൾ = 165 സെ.മീറ്ററിൽ കുറയാത്ത ഉയരവും 83 സെ.മീറ്റർ കുറയാത്ത നെഞ്ചളവും, 4 സെ.മീറ്റർ വികാസവും ഉണ്ടായിരിക്കണം. നല്ല കേൾവിശക്തിയും, കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കണം. പകർച്ച വ്യാധികൾ ഉണ്ടാവരുത്. അം​ഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപ തുടക്ക ശമ്പളം ലഭിക്കും. ഇത് സർവീസിന് അനുസരിച്ച് 60,700 രൂപവരെ ഉയരാം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/             

വിജ്ഞാപനം:  CLICK

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!