കൊയിലാണ്ടിയിൽ സൗജന്യ സംസാര-ഭാഷാ പരിശോധനാ ക്യാമ്പ് ഒക്ടോബർ 22-ന്

On: October 20, 2026 8:45 PM
Follow Us:
പരസ്യം

കൊയിലാണ്ടി: കുട്ടികളുടെ സംസാര-ഭാഷാ വികാസം, പഠനവൈകല്യം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ‘സംവാദ ക്ലിനിക്കിൽ’ സൗജന്യ പരിശോധനയും മാർഗനിർദേശവും നൽകുന്നു.

കുട്ടികൾക്ക് സംസാരിക്കാൻ വൈകുന്നുണ്ടോ, വാക്കുകൾ വ്യക്തമായി പറയാൻ ബുദ്ധിമുട്ടുണ്ടോ, അല്ലെങ്കിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധരുടെ സേവനം തേടാവുന്നതാണ്. “നേരത്തെയുള്ള തിരിച്ചറിവ്, മികച്ച പിന്തുണയുടെ ആദ്യ ചുവട്!” എന്ന സന്ദേശത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 തീയതി: 22/10/2026 (വ്യാഴാഴ്ച)

 സ്ഥലം (അഡ്രസ്): സംവാദ ക്ലിനിക്, തയ്യിൽ ബിൽഡിംഗ്, കൊയിലാണ്ടി–മുത്താമ്പി റോഡ്, കൊയിലാണ്ടി

 കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി വിളിക്കേണ്ട നമ്പർ: 8301949149

ഇന്ന് തന്നെ വിളിച്ച് നിങ്ങളുടെ കുട്ടികളുടെ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!