കീഴരിയൂർ : നടുവത്തൂർ നവീന ഭാഗത്ത് ആർട്ടിസ്റ്റ് ഷിജുവിന്റെ ചികിത്സയ്ക്കായി നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ച് ചേർന്ന് രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്, കമ്മിറ്റി ഔദ്യോഗികമായി പിരിച്ചുവിട്ടു .
ഒരു ജീവൻ രക്ഷിക്കാനുള്ള ഈ യജ്ഞത്തിൽ നാട്ടുകാർ ഒന്നടങ്കം ജാതി മത ലിംഗ ഭേതമന്യേ കൂട്ടുനിന്ന് ഒരു നാട് ഒന്നായി തിരികെ പിടിക്കുകയായിരുന്നു .
ഈ മഹത്തായ പ്രവർത്തനത്തിന് പിന്തുണ നൽകിയ ബഹു. MP, MLA
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,ജില്ലാ പഞ്ചായത്ത് മെമ്പർമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ,വാർഡ് മെമ്പർമാർ , ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ
.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ.സ്ഥാപനങ്ങൾ,സംഘടനകൾ, ഓഫീസുകൾ, സ്കൂളുകൾ .മത സ്ഥാപനങ്ങൾ
,സഹായം നൽകിയ വ്യക്തികൾ,കലാ സാംസ്കാരിക കൂട്ടായ്മകൾ.,കൊയിലാണ്ടിയിലെ ചിത്രകലാ പ്രവർത്തകർ ,നേരിട്ട് പരിചയമില്ലാത്ത നിരവധി മനുഷ്യ സ്നേഹികൾ
ഓരോരുത്തരും ഇതിൽ പങ്കു ചേർന്നു . എല്ലാരും തന്നെ സാമ്പത്തികമായും ശാരീരികമായും സഹായിച്ചത് കൊണ്ട് മാത്രമാണ്40 ലക്ഷം സമാഹരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തനമാരംഭിച്ച കമ്മിറ്റിക്ക് 52 ലക്ഷത്തിലേറെ രൂപ സമാഹരിക്കാൻ കഴിഞ്ഞത് . എല്ലാവരോടും ഭാരവാഹികൾ ഹൃദയംഗമമായ നന്ദി അറിയിച്ചു
മഞ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് ഷിജു വെല്ലൂരിൽതന്നെ റൂമെടുത്ത് വിശ്രമത്തിലാണ്. മെഡിക്കൽ ചെക്കപ്പിനായി ഇനിയും നിരവധി തവണ ഹോസ്പിറ്റലിൽ പോകേണ്ടതുണ്ട്. ഏകദേശം മൂന്ന് മാസം കൂടി അവിടെ തുടരേണ്ടിവരും എന്ന് ചികിത്സാ കമ്മിറ്റി ഭാരവാഹികൾ അറിയിക്കുന്നു
ഷിജു ചികിത്സാ സഹായ കമ്മിറ്റി
നടുവത്തൂർ po
കീഴരിയൂർ
വരവ്:
ജോയിന്റ് A/C: 37,51,601/-
Cash – 1,77,334/-
G pay A/C- 13,37,998/-
totel-52,66,933/-
➖➖➖➖➖➖
ചിലവ്:
ഒന്നാം ഘട്ടം ചികിത്സക്ക് വേണ്ടി
ഷിജുവിന് നൽകിയത് -23,63,000/-
ലെറ്റർ പാഡ് / നോട്ടീസ്- 10,000/-
സ്റ്റേഷനറി = 1,210/-
ട്രാവലിംഗ് – 3,124/-
Total – 23,77,334/-
➖➖➖➖➖➖➖
52,66,933/-➖
23,77,334/-
………………………
നീക്കിയിരിപ്പ്
28,89,599/-
➖➖➖➖➖➖
നീക്കിയിരിപ്പ് സംഖ്യ ഷിജുവിന് കൈമാറാൻ യോഗം തീരുമാനിച്ചു.
















