കീഴരിയൂർ :ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ അമൃതപ്രിയ ലാലീസ് വിജയപുരിയെ തെരുവുപട്ടികടിച്ചു പരിക്കൽപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു അറിയിച്ചു.ഇക്കാര്യത്തിൽ പഞ്ചായത്ത് ബോർഡ് അംഗങ്ങൾ ഐക്യകണ്ഠേന തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വെച്ച് 2014 മാർച്ച് മാസത്തിൽ ആയിരുന്നു അമൃത പ്രിയക്ക് നായയുടെ കടിയേറ്റത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഇവർ കോടതിയെ സമീപിക്കുകയായിരുന്നു നായയുടെ കടിയേറ്റതിൻ്റെ നഷ്ടപരിഹാര തുകയായി 52000 രൂപ അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സ്ട്ര ഡോഗ് വിക്ടിം കോംപൻസേഷൻ റെക്കമൻ്റേഷൻ കമ്മറ്റി കോഴിക്കോടിൻ്റെ ഉത്തരവ് വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് യോഗം ചർച്ച ചെയ്യുകയും തുക അനുവദിക്കുന്നതിന്, തീരുമാനമെടുക്കുകയായിരുന്നു ,ഇതോടൊപ്പം തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായി അവയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭിക്കുവാനുള്ള അവസരം ഒഴിവാക്കാനായി ഭക്ഷ്യമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് നടപടികൾ ഊർജ്ജപ്പെടുത്തുമെന്നും, വളർത്തു നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് ബോർഡ് അറിയിച്ചു. തെരുവ് നായ ശല്യം ഒഴിവാക്കുന്നതിനായി പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ ഷട്ടറുകൾ സ്ഥാപിക്കും . തെരുവ് പട്ടികളുടെ നിയന്ത്രണത്തിന് സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച സ്ട്രേ ഡോഗ് മാനേജ്മെൻ്റ് കമ്മറ്റി അ വാർഡ് തലങ്ങളിൽ ഉടൻ യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും പ്രസിഡണ്ട് പി കെ ബാബു പറഞ്ഞു