ഇ എം എസ് സ്മാരക സെൻട്രൽ ലൈബ്രറി ബഷീർ അനുസ്മരണവും ആദരവും സംഘടിപ്പിച്ചു.

On: July 7, 2026 7:39 AM
Follow Us:
പരസ്യം

അരിക്കുളം:അരിക്കുളം ഗ്രാമപഞ്ചായത്ത് ഇ എം എസ് സ്മാരക സെൻട്രൽ ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചാരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണവും ആദ്യകാല ലൈബ്രെറിയനെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌എ സി ബാലകൃഷ്ണൻ പഞ്ചായത്ത്‌ ലൈബ്രറിയിലെ ആദ്യകാല ലൈബ്രെറിയൻ കെ അമ്മതിനെ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വി വി എം ബഷീർ ഉപഹാര സമർപ്പണം നടത്തി. പി കെ അൻസാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി പ്രഭാകരൻ സ്വാഗതം പറഞ്ഞു കവിയും സാംസ്കാരിക പ്രവർത്തകനും ആയ ഡോ :മോഹനൻ നടുവത്തൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സീനത്ത് വടക്കയിൽ, പി എം പത്മിനി, മുൻ പ്രസിഡന്റ്‌ ടി സുരേഷ് , പ്രീത ബാബു, ഇന്ദിര.എ,വിമല മേലേ ടത്തിൽ, എ പി രാജീവൻ,കെ അമ്മത്, എന്നിവർ സംസാരിച്ചു. ലൈബ്രെറിയൻ ബാലകൃഷ്ണൻ പൂക്കാട്ടിൽ നന്ദി പറഞ്ഞു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!