ബഷീർ ദിനം: ‘പ്രേമലേഖനം’ പുസ്തക ചർച്ച ജൂലൈ 5-ന് കീഴരിയൂരിൽ

On: July 2, 2026 12:19 PM
Follow Us:
പരസ്യം

​കീഴരിയൂർ: ബഷീർ ദിനാചരണത്തിന്റെ ഭാഗമായി റാന്തൽ തിയേറ്റർ വില്ലേജിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കൃതിയായ ‘പ്രേമലേഖനം’ ആസ്പദമാക്കിയാണ് ചർച്ച നടക്കുന്നത്.​ജൂലൈ 5-ന് വൈകീട്ട് 6.30 നമ്മുടെ കീഴരിയൂർ സെന്ററിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത കവിയും എഴുത്തുകാരനുമായ ഭാസ്കരൻ മുചുകുന്ന് പുസ്തക ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.​മലയാള സാഹിത്യത്തിലെ ബേപ്പൂർ സുൽത്താന്റെ ഓർമ്മ പുതുക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ ചർച്ചയിലേക്ക് എല്ലാ വായനക്കാരെയും സാഹിത്യപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!