ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ഭക്ഷണശാലകളിലും സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി.
ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ശുചി മുറി, പുകവലി നിരോധിത ബോർഡുകൾ എന്നിവ പരിശോധിചച്ചു
പരിശോധനയ്ക്കിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പൊതുജനാരോഗ്യ പ്രശ്നം ഉണ്ടാക്കിയതിന് പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് 5000 രൂപ ഫൈൻ ഈടാക്കി,
കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഷാജഹാൻ. പീ കെ , ശ്രീഷ്ണ . പി .എം , നിധിന. എം . കെ , പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനൂന .സി . കെ . എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
കുടിവെള്ള ശുചിത്വ , ഭക്ഷണശ്വചിത്വ ,പരിസരശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത വെർക്കെതിരെ 2023 ലെ പൊതുജനാരോഗ്യ നിയമപ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ : രാജലക്ഷ്മി കെ .എം . അറിയിച്ചു.
















