മേപ്പയ്യൂർ:ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു.ജനകീയ സംഗമം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.കിപ് കൊയിലാണ്ടി മേഖലാ ചെയർമാൻ ടി.ടി ബഷീർ അധ്യക്ഷനായി.കിപ് വൈസ് ചെയർ ഇ.കെ ശ്രീനിവാസൻ പ്രതിജ്ഞക്ക് നേതൃത്വം നൽകി.സാബിഖ് പുല്ലൂർ പാലിയേറ്റീവ് കെയർ ദിന സന്ദേശം നൽകി.

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തംഗം വി.പി ജാഫർ മാസ്റ്റർ, മേപ്പയ്യൂർ പാലിയേറ്റീവ് കെയർ ചെയർമാൻ ഡോക്ടർ പി.മുഹമ്മദ്,കിപ് കൊയിലാണ്ടി മേഖലാ വൈസ് ചെയർമാൻ ബിനേഷ് ചേമഞ്ചേരി, ജോയിന്റ് സെക്രട്ടറി ടി.വി മുഹമ്മദ് നജീബ്, മേപ്പയ്യൂർ പാലിയേറ്റീവ് കെയർ വൈസ് ചെയർമാൻ കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഗമത്തിന് മുമ്പായി നടന്ന സന്ദേശ റാലി മേപ്പയ്യൂർ എസ്.ഐ കുഞ്ഞമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു.കിപ് കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻസ്വാഗതവും മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെക്രട്ടറി വി.കെ ബാബുരാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.



















