കൈൻഡ് ചായ ലോഗോ പ്രകാശനം

On: October 30, 2026 2:31 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും കരുണാർദ്രതയുടെ തണൽ വിരിക്കുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന കൈൻഡ് ചായ 2027 ജനുവരി 8 വെള്ളിയാഴ്ച ഫെയ്ത്ത് കിഡ്സ് ഗാർഡനിൽ വെച്ച് നടക്കും.പരിപാടിയുടെ ലോഗോ പ്രകാശനം കൈൻഡ് അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സംഗമത്തിൽ വെച്ച് കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ നിർവഹിച്ചു.വിക്ടറി ഗ്രൂപ്പ് പ്രമോട്ടർ ഇ.എം പവിത്രൻ മാസ്റ്റർ ലോഗോ ഏറ്റുവാങ്ങി. ജനപ്രതിനിധികളും കൈൻഡ് ഭാരവാഹികളും വളണ്ടിയർമാരും അഭ്യുദയ കാക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.കൈൻഡ് ഫൗണ്ടേഷൻ അംഗവും പ്രവാസിയുമായ റാഷിദ് കൊന്നക്കലാണ് ലോഗോ രൂപകൽപന ചെയ്തത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!