നാളികേര കൃഷിയിൽ കേരളത്തിന്റെ നേതൃത്വം പുനഃസ്ഥാപിക്കണം: കേര പദ്ധതിയിൽ നാളികേര കൃഷി ഉൾപ്പെടുത്തണം

On: November 2, 2026 6:17 PM
Follow Us:
പരസ്യം

നാളികേര കൃഷിയിൽ കേരളത്തിന്റെ നേതൃത്വം പുനഃസ്ഥാപിക്കുമെന്നും നാളികേര കൃഷിയിലും ഉൽപ്പാദനത്തിലുമുണ്ടായിരുന്ന പഴയ പ്രതാപം പുനഃസ്ഥാപിക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് പ്രസ്താവിച്ചു. നാളികേര കർഷക സമിതി കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമം കീഴരിയൂർ ‘നമ്മുടെ സഹജീവിതം’ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗമത്തിൽ നാളികേര കർഷക സമിതി ദേശീയ ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ദാമോദരൻ മുഖ്യതിഥിയായിരുന്നു. നാളികേര കർഷക സമിതി ദേശീയ രക്ഷാധികാരിയായിരുന്ന അഡ്വക്കേറ്റ് എം.കെ. പ്രേംനാഥ്, എക്സ് എം.എൽ.എ. അനുസ്മരണം നാളികേര കർഷക സമിതി ദേശീയ പ്രസിഡന്റ് ഇളമന ഹരിദാസ് നടത്തി. ഏഴ് അംഗങ്ങളുടെ വീട്ടിൽ ഒരു കൂട്ടായ്മ തെങ്ങിൻ തൈ സ്ഥാപനതല ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോണ കരിപ്പാളി ഉദ്ഘാടനം ചെയ്തു.

കേര പ്രൊജക്ട് അസി ഡയറക്ടർ ഷില വിനോദ് കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ എന്നിവർ ക്ലാസെടുത്തു.

സംഗമത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷാഗ ഇല്ലത്ത്, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സവിത വി.പി, എം. സുരേഷ് മാസ്റ്റർ, ടി.കെ. വിജയൻ, കെ.പി. പ്രകാശൻ മാസ്റ്റർ, അൻവർ കൊയിലാണ്ടി, നെല്ല്യാടി ശിവാനന്ദൻ, വടകര വിജയൻ, വി.കെ. സുജീർ ഖാൻ (വയനാട്), എ.കെ. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ശ്രീജ കൊല്ലോർക്കണ്ടി, കെ.ടി. പത്മനാഭൻ, കല്ലാരി അഹമ്മദ്, മോളി ഒ.കെ, കെ.കെ. ദാസൻ, ഹബീബ പി., നാളികേര കർഷകസമിതി ജില്ലാ സെക്രട്ടറി കൊല്ലംകണ്ടി വിജയൻ, പ്രസിഡന്റ് കീഴലത്ത് കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ഗവൺമെന്റ് കേരകേസരി അവാർഡ് ലഭിച്ച ഒ.കെ. സേവ്യർ, മികച്ച സമർത്ഥ കർഷക വനിത ശ്രീജ കെ.കെ., മികച്ച നാളികേര കർഷകൻ കല്ലാരി അഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ.വി. ബാബുരാജ് സ്വാഗതവും അശോകൻ കീഴക്കയിൽ നന്ദിയും പറഞ്ഞു. കർഷകർക്ക് ഗുണമേന്മയുള്ള നാളികേര തൈകൾ ലഭ്യമാക്കണമെന്നും തൈകളുടെ ഉൽപ്പാദനത്തിലും വിതരണത്തിലും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കർഷകർക്ക് വിവിധ വകുപ്പുകളിലൂടെ വിതരണം ചെയ്യുന്ന തൈകൾ ഗുണമേന്മ ഉറപ്പാക്കാൻ ഗുണപരിശോധന അനിവാര്യമാണെന്നും നാളികേര കർഷക സമിതി ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!