കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയർ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഒത്തൊരുമ എന്ന പേരിൽ ജനകീയ സംഗമം സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മുനീർ എരവത്ത് സംഗമം ഉദ്ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ ശശി പാറോളി അധ്യക്ഷനായി. കൈൻഡ് സംഘടിപ്പിക്കുന്ന കൈൻഡ് ചായയുടെ ലോഗോ പ്രകാശനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ നിർവ്വഹിച്ചു.സാബിഖ് പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി.


വിക്ടറി ഗ്രൂപ്പ് പ്രമോട്ടർ ഇ.എം പവിത്രൻ മാസ്റ്റർ, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിഷാഗ ഇല്ലത്ത്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറക്കീൽ അശോകൻ,ഇ.എം രാധാകൃഷ്ണൻ,ടി.ടി രാമചന്ദ്രൻ,രജിത കടവത്ത് വളപ്പിൽ,കൈൻഡ് രക്ഷാധികാരികളായ കേളോത്ത് മമ്മു,ഇടത്തിൽ ശിവൻ മാസ്റ്റർ,കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ,ടി.എ സലാം,ട്രഷറർ യു.കെ അനീഷ്,കൈൻഡ് വിമൻസ് ഇനീഷ്യേറ്റീവ് ട്രഷറർ പുണ്യചിത്ര പി.എൻ,കൈൻഡ് സ്റ്റുഡന്റ്സ് ഇനീഷ്യേറ്റീവ് പ്രസിഡണ്ട് അർജുൻ ഇടത്തിൽ എന്നിവർ സംസാരിച്ചു.കൈൻഡ് ജനറൽ സെക്രട്ടറി അഷറഫ് എരോത്ത് സ്വാഗതവും വൈസ് ചെയർമാൻ റിയാസ് പുതിയടത്ത് നന്ദിയും പറഞ്ഞു.



















