അമേരിക്കയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം പങ്കുചേർന്ന് കണ്ണോത്ത് യു.പി സ്കൂളിൽ വിളംബര ജാഥയും പ്രദർശന ഫുട്ബോൾ മൽസരവും സംഘടിപ്പിച്ചു.എ.ബി.സി പൊയിൽക്കാവ് ഫുട്ബോൾ അക്കാദമി കോ-ഓഡിനേറ്റർ രവി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എ.ശ്രീജ അധ്യക്ഷയായി.കെ.എം സുരേഷ് ബാബു, സി.ബിജു, കെ.അബ്ദു റഹ്മാൻ,പി.സി ഷുഹൈബ്, ജിഷ്ണു ബാൽ എന്നിവർ സംസാരിച്ചു.ലോകകപ്പിന്റെ ഭാഗമായി ഷൂട്ടൗട്ട് മൽസരം,പ്രവചന മൽസരം,അടിക്കുറിപ്പ് മൽസരം,പതിപ്പ് നിർമാണം,ലോകകപ്പ് ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിക്കും.