പെണ്‍കുട്ടികള്‍ക്ക്‌ ക്യാന്‍സറിനെ (ഗര്‍ഭാശയഗള ക്യാന്‍സര്‍) പ്രതിരോധിക്കുവാനുള്ള വാക്‌സിന്‍ – ജില്ലാ കലക്ടറുടെ അഭ്യർത്ഥന….

On: May 16, 2026 6:30 AM
Follow Us:
പരസ്യം

പതിനാല്‌ വയസ് ഉള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടുള്ള എന്‍റെ ഒരു അഭ്യര്‍ത്ഥനയാണിത്‌. നിങ്ങളുടെ കൂട്ടികള്‍ക്ക്‌ നല്‍കാവുന്ന ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പിറന്നാള്‍ സമ്മാനത്തെക്കുറിച്ചാണ്‌ എനിക്ക്‌ പറയാനുള്ളത്‌. പതിനാല്‌ വയസ്സുള്ള (14 മത്തെ പിറന്നാള്‍ തീയതി മുതല്‍ 15 മത്തെ പിറന്നാള്‍ കഴിഞ്ഞ്‌ 80 ദിവസം) വരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ ക്യാന്‍സറിനെ (ഗര്‍ഭാശയഗള ക്യാന്‍സര്‍) പ്രതിരോധിക്കുവാനുള്ള വാക്‌സിന്‍ നല്‍കി വരികയാണ്‌. പാശ്ചാത്യ രാജ്യങ്ങളിലും മറ്റും ഗര്‍ഭാശയഗള ക്യാന്‍സര്‍ ഗണ്യമായി കുറയ്ക്കുവാന്‍ കുത്തിവെപ്പിലൂടെ സാധിച്ചിട്ടുണ്ട്‌. നമ്മുടെ രാജ്യത്ത്‌ വിപണിയില്‍ 4000 രൂപ വിലവരുന്ന ഈ വാക്സിന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ സൌജന്യമായി നല്‍കിവരികയാണ്‌. സ്വകാര്യ മേഖലയില്‍ വര്‍ഷങ്ങളായി നല്‍കിവരുന്ന ഈ വാക്‌സിന്‍ ആദ്യമായാണ്‌ സര്‍ക്കാര്‍ ആശുപ്രതികളും ആരോഗ്യകേന്ദ്രങ്ങളും വഴി സൌജന്യമായി നല്‍കുന്നത്‌. ഈ അവസരം ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേയുള്ളൂ എന്നതിനാല്‍ എത്രയും വേഗം (മേയ്‌ 3 ന്‌ മുന്‍പായി നിങ്ങളുടെ കുട്ടിക്കുള്ള വാക്‌സിന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങള്‍. ആശുപത്രികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വഴി ഉറപ്പാക്കുക. UIN portal വഴിയും മുന്‍കുട്ടി ബുക്ക്‌ ചെയ്യാം. സ്ത്രീകളില്‍ കാണപ്പെടുന്ന പ്രധാന ക്യാന്‍സറുകളില്‍ ഒന്നാണ്‌ സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയഗള ക്യാന്‍സര്‍ സ്ത്രീകളിലെ ക്യാന്‍സര്‍ മരണങ്ങളില്‍ ഇത്‌ ഒരു പ്രധാന കാരണവുമാണ്‌ ഹ്യൂമന്‍ പാപ്പിലോമ എന്ന രോഗാണുവാണ്‌ ഗര്‍ഭാശയഗള ക്യാന്‍സറിന്‌ കാരണം. എന്നാല്‍ എച്ച്‌.പിവി വാക്‌സിന്‍ സ്ഥീകരിക്കുന്നതിലൂടെ ഭാവിയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത്‌ തടയുവാന്‍ സാധിക്കും. ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ ഉണ്ടാക്കുന്ന മറ്റ്‌ ക്യാന്‍സറുകളില്‍ നിന്നു കൂടി ഈ വാക്‌സിന്‍ സംരക്ഷണം നല്‍കുമെന്നതിനാല്‍ മാരകരോഗമായ ക്യാന്‍സറില്‍ നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള അവസരം തീര്‍ച്ചയായും പ്രയോജനപ്പെടുത്തണം. അര്‍ഹരായ കുട്ടികള്‍ എല്ലാവരും വാക്‌സിനെടുത്തു എന്ന്‌ രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും ഉറപ്പുവരുത്തുകയും വേണം

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ആരോഗ്യശില്പശാല സംഘടിപ്പിച്ചു

കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ്‌ ഓഫീസര്‍, ഫാര്‍മസിസ്റ്റ്‌ തസ്തികകളിലേക്ക്‌ താത്കാലിക നിയമനം നടത്തുന്നു.

പതഞ്ജലി യോഗ ദിനാചരണം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം കർശനമാക്കി

വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല; രോഗബാധിതരായ വിദ്യാർത്ഥികളുടെ എണ്ണം എട്ടായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക; കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ രാത്രിയേക്കാൾ നല്ലത് രാവിലെ!

Leave a Comment

error: Content is protected !!