പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

On: February 27, 2026 9:21 AM
Follow Us:
പരസ്യം

​പേരാമ്പ്ര: മലബാറിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് പുതിയൊരു അധ്യായം കൂടി ചേർക്കാനൊരുങ്ങി പേരാമ്പ്ര. താലൂക്കിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുന്ന ‘ചേർമല കേവ് പാർക്ക്’ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 27) നടക്കും. രാത്രി ഏഴുമണിക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി നാടിന് സമർപ്പിക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.​പേരാമ്പ്ര പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ചേർമലയെ, പ്രകൃതിഭംഗി ഒട്ടും ചോർന്നുപോകാതെയാണ് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.32 കോടി രൂപ ചെലവഴിച്ചാണ് രണ്ട് ഏക്കറിലേറെ വരുന്ന പ്രദേശം ദൃശ്യവിസ്മയമാക്കി മാറ്റിയത്. 2021-ൽ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും 2023 ഫെബ്രുവരിയിലാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെൽ (KEL) ആണ് പദ്ധതിയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്.​പതിറ്റാണ്ടുകൾ പഴക്കമുള്ള ‘നരിമഞ്ച’ എന്ന ചെങ്കൽ ഗുഹയാണ് ചേർമലയിലെ പ്രധാന ആകർഷണം. വിശാലമായ ചെങ്കൽ പാളിക്കടിയിൽ മണ്ണ് മൂടിക്കിടന്ന ഈ ഗുഹ പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണ് നവീകരിച്ചത്. ഗുഹയ്ക്കുള്ളിലെ മണ്ണ് പൂർണ്ണമായും നീക്കം ചെയ്തതോടെ സഞ്ചാരികൾക്ക് ഉള്ളിലേക്ക് നടന്നുപോകാവുന്ന നിലയിലായി. ജില്ലയിൽ ഇതുവരെ കണ്ടെത്തിയ പ്രകൃതിദത്ത ഗുഹകളിൽ വലിപ്പമേറിയ ഒന്നാണ് ചേർമലയിലേതെന്നാണ് വിദഗ്ധാഭിപ്രായം.​സഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഓപ്പൺ എയർ തിയറ്റർ, മനോഹരമായ പാത്ത് വേകൾ, സ്റ്റേജ്, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടർ, ടോയ്‌ലറ്റ് ബ്ലോക്ക്, ലാൻഡ്‌സ്കേപ്പിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സുരക്ഷിതമായ സന്ദർശനത്തിനായി ചുറ്റുമതിലും സെക്യൂരിറ്റി കാബിനും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കാനായി പ്രത്യേക ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികളും പൂർത്തിയാക്കി.​ഉയരമേറിയ കുന്നിൻ പ്രദേശമായതിനാൽ ചേർമലയിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച സഞ്ചാരികളെ ആകർഷിക്കും. സായാഹ്നങ്ങളിൽ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒത്തുചേരാനുള്ള പ്രധാന കേന്ദ്രമായി ചേർമല മാറും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഇവിടെ ഒരു ‘ഗ്ലാസ് ബ്രിഡ്ജ്’ (Glass Bridge) സ്ഥാപിക്കാനുള്ള ആലോചനയും ടൂറിസം വകുപ്പിനുണ്ട്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം സ്പോട്ടായി പേരാമ്പ്ര മാറും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!