എൽഎസ്ജിഡി വകുപ്പിലും കുടുബശ്രീയിലും ഒഴിവുകൾ; അരലക്ഷത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം

On: February 23, 2026 12:20 PM
Follow Us:
പരസ്യം

കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), പ്ലാനർ കൺസൾട്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. LSGD-യുടെ പ്ലാനിംഗ് വിഭാഗത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം. താൽപര്യമുള്ളവർക്ക് തിരുവനന്തപുരത്തെ CMD-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്ലാനർ കൺസൾട്ടന്റ് തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും, ഈ മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2026 ജനുവരി 01-ന് 50 വയസ്സ് കവിയരുത്. പ്രതിമാസം 51,600 ഏകീകൃത ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/LSGD-notification.pdf

കുടുംബശ്രീയിൽ കരാർ നിയമനം

കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ/ ബി.എസ്.സി/ ബി.കോം ഡിഗ്രിയാണ് യോഗ്യത. സർക്കാർ പബ്ലിസിറ്റി ഓർഗനൈസേഷനിലോ/ പ്രൈവറ്റ് ഓർഗനൈസേഷനുകളിലെ പബ്ലിസിറ്റി ഡിപ്പോർട്ട്മെന്റിലോ/ ന്യൂസ്പേപ്പർ ന്യൂസ് ഏജൻസികളിലെ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 31.01.2026ന് 35 വയസ് കവിയരുത്. വേതനം പ്രതിമാസം 32,550 രൂപ. അപേക്ഷകൾ മാർച്ച് 10 വൈകിട്ട് 5നകം www.cmd.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കണം.

വാക്ക്-ഇൻ ഇന്റർവ്യൂ

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്കും പുറക്കാട്ടിരിയിലെ എ.സി.എസ്.എം.എ.സി.എ.സി.സിയിലേക്കും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. നാഷണൽ ആയുഷ് മിഷൻ (ഡി.പി.എം.എസ്.യു) കീഴിൽ ഓഡിയോളജിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 28ന് വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ജില്ലാ ആയുർവേദ ആശുപത്രിയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർക്ക് 2026 ഫെബ്രുവരി 18ന് 40 വയസ്സ് കവിയാൻ പാടില്ല.

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ ഒരു ഒഴിവാണ് നിലവിലുള്ളത്. ബി.എ.എസ്.എൽ.പി (BASLP) ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ കൺസോളിഡേറ്റഡ് ശമ്പളമായി ലഭിക്കും. ഈ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഇന്റർവ്യൂ ദിവസം രാവിലെ 10.30 മുതൽ 11 മണി വരെയായിരിക്കും നടക്കുക.

പുറക്കാട്ടിരി എ.സി.എസ്.എം.എ.സി.എ.സി.സിയിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. കേരള സർക്കാർ അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം.

ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് എത്തേണ്ടതാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!