കീഴരിയൂർ: മാവിൻ ചുവട് ഭാഗത്ത് വീടുകൾക്ക് കടന്നൽ ഭീഷണി

On: October 20, 2026 9:01 AM
Follow Us:
പരസ്യം

കീഴരിയൂർ: മാവിൻ ചുവട് ഭാഗത്ത് വീടുകൾക്ക് കടന്നൽ ഭീഷണി നമ്പ്രോട്ട് ചാലിൽ രഘു , രമേശൻ എന്നിവരുടെ വീടിന് പിറകിലെ ഇലഞ്ഞിമരത്തിലാണ് വലിയ പാത്ര കടന്നലിന്റെ കൂട് കണ്ടെത്തിയിരിക്കുന്നത് രമേശനും രഘുവിനും കടന്നൽ കുത്തേറ്റിരുന്നു.

ഇന്നലെ മണിയൂരിൽ വയോധിക കടന്നൽ കുത്തേറ്റ് മരിച്ച വാർത്തകൾ വരുന്നതിനിടയിലാണ് കീഴരിയൂരിൽ ഈ കടന്നൽ കൂട് കണ്ടെത്തിയത് ജാഗ്രത പാലിക്കേണ്ടതിന്റെയും പരിഹാരം കാണേണ്ടതിന്റെയും ആവശ്യകതക്ക് പ്രാധാന്യമേറുന്നത്.
കടന്നൽ കൂട് നശിപ്പിക്കാൻ അടിയന്തിരമായി അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!