കീഴരിയൂർ: ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം സൗഹ്യദ സംഗമം സംഘടിപ്പിച്ചു.മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ യുണിറ്റ് പ്രസിഡണ്ട് കെ.അബ്ദു റഹ്‌മാൻ അധ്യക്ഷനായി.ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം എം.എം മുഹ്‌യുദ്ദീൻ സൗഹൃദ സന്ദേശം നൽകി.മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായാധുൻ,കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തേറമ്പത്ത് കുഞ്ഞബ്ദുള്ള,ടി.ടി രാമചന്ദ്രൻ,രാജൻ നടുവത്തൂർ,ശശി പാറോളി,കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ,പി.സുരേന്ദ്രൻ,രിഷിത്ത് ലാൽ മാസ്റ്റർ,ശിവാനന്ദൻ നെല്യാടി,വി.കെ നാരായണൻ,യു.കെ രാജൻ, സാബിറ നടുക്കണ്ടി,എം.കെ കൃഷ്ണൻ,ബഗീഷ് കെ.എം,ശാന്ത,ഫർഹാന.കെ എന്നിവർ സംസാരിച്ചു.സഈദ്.ടി സ്വാഗതവും നബീല സി.കെ നന്ദിയും പറഞ്ഞു.


















