കർഷകദിനത്തിൽ വനിതാ പൂ കൃഷി സംഘത്തിന് ആദരമർപ്പിച്ച് കൊണ്ട് വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി

On: August 18, 2026 5:21 PM
Follow Us:
പരസ്യം

കീഴരിയൂർ:കർഷകദിനത്തിൽ വനിതാ പൂ കൃഷി സംഘത്തിന് ആദരമർപ്പിച്ച് കൊണ്ട് വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. കീഴരിയൂർ ഗ്രാമത്തിൽ ഇത്തവണ ചെണ്ടുമല്ലി പൂകൃഷിയുമായി രംഗത്ത് വന്ന ഇരുപതോളം കൃഷിഗ്രൂപ്പുകളിൽ നിന്നും മികച്ച ഗ്രൂപ്പായി തെരഞ്ഞെടുക്കപ്പെട്ട മണ്ണാടി ഭാഗത്തുള്ള ഇതൾസംഘാംഗങ്ങളെ വാർഡ് മെമ്പർ കെ. എം. രാധാകൃഷ്ണൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ്ആതിര അദ്ധ്യക്ഷനായി. സി. ഡി. എസ് ചെയർപേഴ്സൻ ആതിര ചാലിൽ,എം. സുരേഷ്, വി.പി. സദാനന്ദൻ , സഫീറ വി.കെ, ശോഭ സുരേഷ് എന്നിവർ അനുമോദനമേകി. സംഘാംങ്ങളായ ഷെർലി ടി. പി , ഷിജി വി.പി, ഷീന . വി എന്നിവർ കാർഷികാനുഭവങ്ങൾ വിവരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും വിജിതഹിൽവ്യൂ നന്ദിയും പറഞ്ഞു.
ഫോട്ടോ: കർഷക ദിനാചരണത്തിൽ ഇതൾ പൂകൃഷി സംഘത്തിന് വള്ളത്തോൾ ഗ്രന്ഥാലത്തിൻ്റെ ഉപഹാരങ്ങൾ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. രാധാകൃഷ്ണൻ നൽകുന്നു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!