കീഴരിയൂർ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിട്രസ്റ്റ് കൊയിലാണ്ടി കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ റൈഹാനത്ത് വല്ലൊടിക്കുനിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. വിട്രസ്റ്റ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആദിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ പാറക്കീൽ അശോകൻ , ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.കെ ദാസൻ , കെ.സി രാജൻ, എം.കെ.സുരേഷ് ബാബു ശശി പാറോളി യു.ഡി.എഫ് കൺവീനർ ഒ.കെ. കുമാരൻ ടി.കെ നാരായണൻ , രാധാകൃഷ്ണൻ സി.കെ ആശംസാ പ്രസംഗം നടത്തി
















