കീഴരിയൂർ കുറുമയിൽ താഴ കെ.എം നാരായണന്റെ ഒൻപതാം ചരമവാർഷിക ദിനം173 കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പി.ടി .ഷാജി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു ചടങ്ങിൽ കെ എം നാരായണന്റെ ഫോട്ടോ അനാഛാദനം ചെയ്തു. പഞ്ചായത്തംഗം പി.യം അശോകൻ ,ബ്ളോക്ക് സിക്രട്ടറി കുറുമയിൽ ബാബു മാസ്റ്റർകെ. വിശ്വനാഥൻകെ എം .നാരായണൻ ,കെ. ദിലീപ് ,കെ.രമേശൻ എന്നിവർ സംസാരിച്ചു