കണ്ണോത്ത് യു.പി സ്‌കൂളിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു; കുട്ടിപ്പട്ടാളത്തിന് ആവേശമായി ചാന്ദ്രമനുഷ്യൻ

On: July 22, 2026 12:51 PM
Follow Us:
പരസ്യം

കീഴരിയൂർ: കണ്ണോത്ത് യു.പി സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂളിലെ മുൻ ശാസ്ത്രാധ്യാപകൻ എം. സുരേഷ് മാസ്റ്റർ നിർവ്വഹിച്ചു.

സീനിയർ അസിസ്റ്റന്റ് സി. ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിജിഷ എം.ടി.കെ., എൻ. പ്രജിന എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ചാന്ദ്രമനുഷ്യൻ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത് കുട്ടികൾക്ക് ഏറെ കൗതുകവും ആവേശവുമായി.

പരിപാടിക്ക് സി.എം. പവീഷ് സ്വാഗതവും സയൻസ് ക്ലബ്ബ് കൺവീനർ റിഷിക എ.കെ. നന്ദിയും രേഖപ്പെടുത്തി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!