അക്ഷരവെളിച്ചത്തിൽ കഥയുടെ പൂത്തിരി കത്തിച്ച് കമലാക്ഷിയമ്മ; കണ്ണോത്ത് യു.പി സ്കൂളിൽ ‘മുത്തശ്ശിക്കഥ കേൾക്കാം’ പരിപാടി സംഘടിപ്പിച്ചു

On: July 9, 2026 11:40 AM
Follow Us:
പരസ്യം


കീഴരിയൂർ: വായനാ മാസാചരണത്തിന്റെ ഭാഗമായി കണ്ണോത്ത് യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ‘മുത്തശ്ശിക്കഥ കേൾക്കാം’ എന്ന വേറിട്ട പരിപാടി സംഘടിപ്പിച്ചു. തിയ്യറാണ്ടിപ്പൊയിൽ കമലാക്ഷിയമ്മ കുട്ടികൾക്ക് കഥയമ്മയായി എത്തിയ പരിപാടി വിദ്യാർത്ഥികൾക്ക് പുതുമയുള്ള അനുഭവമായി മാറി.
​ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് നഷ്ടമാകുന്ന മുത്തശ്ശിക്കഥകളുടെ മാസ്മരിക ലോകം തിരികെ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യവേദി ഈ പരിപാടി ഒരുക്കിയത്.

തന്റെ ജീവിതാനുഭവങ്ങളും പഴയകാല നാടോടിക്കഥകളും കോർത്തിണക്കി കമലാക്ഷിയമ്മ പറഞ്ഞ കഥകൾ കുട്ടികൾ ഏറെ ആകാംഷയോടെയാണ് കേട്ടിരുന്നത്.
​വായന കേവലം പുസ്തകങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, മുതിർന്നവരുടെ അനുഭവങ്ങളും കഥകളും വായന പോലെ തന്നെ അറിവ് പകരുന്നതാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ പരിപാടി. ചടങ്ങിൽ സ്കൂൾ അധ്യാപകരും വിദ്യാരംഗം ഭാരവാഹികളും വിദ്യാർത്ഥികളും പങ്കെടുത്തു. .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!