നടുവത്തൂർ ശ്രീ വാസുദേവാശ്രമം സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജൂലൈ 6 ന്‌

On: July 4, 2026 2:49 PM
Follow Us:
പരസ്യം

ന​നടുവത്തൂർ: ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ജൂലൈ 6 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ കാമ്പസിൽ വെച്ച് നടക്കും.​പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.കെ ബാബു നിർവഹിക്കും. ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ കെ.പി ഭാസ്കരൻ അധ്യക്ഷത വഹിക്കും.​പ്രശസ്ത കവിയും അധ്യാപകനുമായ ഡോ. മോഹനൻ നടുവത്തൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. പുതിയതായി സ്കൂളിലേക്ക് എത്തുന്ന പ്ലസ് വൺ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരുടെയും പിടിഎയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ളത്. പ്രവേശനോത്സവ ചടങ്ങിലേക്ക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!