കീഴരിയൂർ: കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന 2026-27 വർഷത്തെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കീഴരിയൂരിൽ മഴക്കാല പച്ചക്കറി കൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിക്കോടി ബ്ലോക്കിലെ കീഴരിയൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് കർഷകർക്കായി ഈ പ്രത്യേക പരിശീലനം ഒരുക്കിയിരിക്കുന്നത്.
2026 ജൂൺ 30 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാളിൽ വെച്ചാണ് പരിപാടി നടക്കുക.
മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ശാസ്ത്രീയ വശങ്ങൾ, രോഗ-കീട നിയന്ത്രണ മാർഗ്ഗങ്ങൾ, മികച്ച വിളവിനായി സ്വീകരിക്കേണ്ട പരിചരണ രീതികൾ എന്നിവയെക്കുറിച്ച് കാർഷിക വിദഗ്ദ്ധർ കർഷകർക്ക് ക്ലാസുകൾ നയിക്കും. താല്പര്യമുള്ള പ്രദേശത്തെ മുഴുവൻ കർഷകരും കൃത്യസമയത്ത് തന്നെ പരിപാടിയിൽ പങ്കെടുക്കണമെന്ന് കീഴരിയൂർ കൃഷിഭവൻ അധികൃതർ അറിയിച്ചു.

















