കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് സി. എം വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ അംഗം എം സുരേഷ്,സി കെ ബാലകൃഷ്ണൻ, ടി പി അബു, ഐശ്രീനിവാസൻ , ഇ എം നാരായണൻ, ആതിര ചാലിൽ, ഡലീഷ്.ബി സഫീറ വി.കെഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വായന ദിന ക്വിസ് മത്സരം കെ.സി ദിലീപ്നയിച്ചു ഗ്രന്ഥാലയം സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും വനിതവേദി കൺവീനർ ആതിര തൈക്കണ്ടി നന്ദിയും പറഞ്ഞു