ഈ വർഷത്തെ ജനകീയാസൂത്രണപദ്ധതിയിലുൾപ്പെടുത്തി കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സ്വയം പര്യാപ്ത കാർഷിക ഗ്രാമം പദ്ധതിയിൽ പുഷ്പ കൃഷി ഉദ്ഘാടനം ഇന്ന്. നടീൽ ഉൽഘാടനം കാലത്ത് 9 മണിയ്ക്ക് വടക്കുംമുറി ഐക്യം ഗ്രൂപ്പിൻ്റെ കൃഷി സ്ഥലത്ത് വെച്ച് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.കെ. ബാബു നിർവ്വഹിക്കുന്നതാണ്. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 20 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ രണ്ടു ഹെകടർ സ്ഥലത്താണ് ഈ വർഷം പുഷ്പ കൃഷി ആരംഭിക്കുന്നത്. ഈ വർഷത്തെ ഓണ പൂക്കളങ്ങൾ കീഴരിയൂർ പൂക്കളെ കൊണ്ട് സമൃദ്ധമാക്കുന്നതിനാണ് മേൽ പദ്ധതി ലക്ഷ്യമിടുന്നത്.
















