റൈറ്റ്‌സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ; 40,000 തുടക്ക ശമ്പളം; അപേക്ഷ ഏപ്രിൽ 27 

On: April 23, 2026 1:37 PM
Follow Us:
പരസ്യം

കേന്ദ്ര സർക്കാരിന് കീഴിലുള്ള റൈറ്റ്‌സ് ലിമിറ്റഡിൽ ഐടി വിഭാഗത്തിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിന് ഏപ്രിൽ 27 വരെ അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ നിയമനങ്ങളാണ് നടക്കുന്നത്.

തസ്തികയും ഒഴിവുകളും

റൈറ്റ്‌സ് ലിമിറ്റഡിൽ- അസിസ്റ്റന്റ് മാനേജർ (ഐടി/ നെറ്റ് വർക്ക്& സെക്യൂരിറ്റി), അസിസ്റ്റന്റ് മാനേജർ (ഐടി/ പ്രോഗ്രാമിങ്), അസിസ്റ്റന്റ് മാനേജർ (ഐടി/ ഡാറ്റ സെന്റർ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 05.

പ്രായപരിധി

അസിസ്റ്റന്റ് മാനേജർ (ഐടി/ നെറ്റ് വർക്ക്& സെക്യൂരിറ്റി) 32 വയസുവരെ.
അസിസ്റ്റന്റ് മാനേജർ (ഐടി/ പ്രോഗ്രാമിങ്) 32 വയസുവരെ.
അസിസ്റ്റന്റ് മാനേജർ (ഐടി/ ഡാറ്റ സെന്റർ) 32 വയസുവരെ.
യോഗ്യത

അസിസ്റ്റന്റ് മാനേജർ (ഐടി/ നെറ്റ് വർക്ക് & സെക്യുരിറ്റി)

കമ്പ്യൂട്ടർ എഞ്ചിനീയറിങ്/ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ/ ടെലി കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ബിരുദം.

രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്.

അസിസ്റ്റന്റ് മാനേജർ (ഐടി/ പ്രോഗ്രാമിങ്)

കമ്പ്യൂട്ടർ എഞ്ചിനീയറിങ്/ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ/ ടെലി കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ബിരുദം.

രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്.

അസിസ്റ്റന്റ് മാനേജർ (ഐടി/ ഡാറ്റ സെന്റർ)

കമ്പ്യൂട്ടർ എഞ്ചിനീയറിങ്/ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ/ ടെലി കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ബിരുദം.

രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്.

സെലക്ഷൻ

എഴുത്ത് പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷക്ക് 60 ശതമാനം മാർക്കും, ഇന്റർവ്യൂവിന് 40 ശതമാനം മാർക്കും പരിഗണിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,000 രൂപയ്ക്കും, 1,40000 രൂപയ്ക്കും ഇടയിൽ ശമ്പളം അനുവദിക്കും.

അപേക്ഷ ഫീസ്

ജനറൽ, ഒബിസി വിഭാഗക്കാർക്ക് 600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, പിഡബ്ല്യൂഡി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 300 രൂപ അടച്ചാൽമതി.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ റൈറ്റ്‌സ് ലിമിറ്റഡിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് അസിസ്റ്റന്റ് മാനേജർ (ഐടി) റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം.

Website: https://www.rites.com/

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!