ഇന്നാണ് ലാസ്റ്റ് ഡേറ്റ്; ഐബിയിൽ ജൂനിയർ ഇന്റലിജൻസ് ഓഫീസർ; 394 ഒഴിവുകളിലേക്ക് വേ​ഗം അപേക്ഷിച്ചോളൂ

On: September 14, 2025 11:39 AM
Follow Us:
പരസ്യം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഇന്റലിജൻസ് ബ്യൂറോയിൽ (IB)  വീണ്ടും ജോലിയവസരം. ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് 2 (ടെക്‌നിക്കൽ) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. താൽപര്യമുള്ളവർക്ക് www.mha.gov.in വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. 

അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബർ 14

തസ്തികയും, ഒഴിവുകളും

ഇന്റലിജൻസ് ബ്യൂറോയിൽ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് 02 റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 394.

ജനറൽ – 157

ഇഡബ്ല്യൂഎസ് – 32

ഒബിസി – 117

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,500 രൂപ മുതൽ 81,100 രൂപവരെ ശമ്പളമായി ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യൽ സെക്യൂരിറ്റി അലവൻസായി ലഭിക്കും. മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 

യോഗ്യത

ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ എഞ്ചിനീയറിങ് ഡിപ്ലോമ. 

അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഫിസിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയിൽ ബി.എസ്.സി OR ബിസിഎ.

ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

തെരഞ്ഞെടുപ്പ്

അപേക്ഷകർ ഓൺലൈൻ പരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇന്റർവ്യൂ/ പേഴ്‌സനാലിറ്റി ടെസ്റ്റ് എന്നിവക്ക് ഹാജരാവണം. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കും. 

അപേക്ഷ ഫീസ്

650 രൂപയാണ് അപേക്ഷ ഫീസായി നൽകേണ്ടത്. വനിതകൾ, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് 550 രൂപ മതി. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിച്ച് വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ നോക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ നൽകാം. 

അവസാന തീയതി: സെപ്റ്റംബർ 14.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!